Our History
കിഴക്കൻ മലയോര മേഖലയിലെ അതി പൗരാണികമായ അറബി എന്ന ഗ്രാമം ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്നും 40 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഇരട്ടി താലൂക്കിന്റെ ഭാഗമായി,പുളിക്കൽ പഞ്ചായത്തിന്റെ ഏഴാം വാർഡ് ആയ ഒരു കൊച്ച് മലയോര ഗ്രാമം ആണ് അറബി. കേരള സംസ്ഥാന മലയോര ഹൈവേ SH-59കടന്നുപോകുന്ന ഈ പ്രദേശം കർണാടകയിലെ കുടക ജില്ലയുമായി കിഴക്ക് അതിർത്തി പങ്കിടുന്നു. തെക്ക് ഇരട്ടി പേരാവൂർ കൂത്തുപറമ്പ് പടിഞ്ഞാറ് തളിപ്പറമ്പ് എന്നീ പ്രധാന നഗരങ്ങളിൽ ചുറ്റപ്പെട്ടു കിടക്കുന്ന അറബി 800 വർഷത്തെ ഐതിഹ്യം നിലനിർത്തുന്ന ശ്രീവയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന് അഞ്ച് കിലോമീറ്റർ കിഴക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്. പേര് പോലെ തന്നെ വളരെ വൈവിധ്യങ്ങൾ ഉണ്ട് ഈ നാടിന് . ഉണ്ടായ മലബാർ കുടിയേറ്റത്തിന്റെ ഭാഗമായി വളർന്നുവന്ന ഒരു മലനാട്. കിഴക്കൻ പശ്ചിമ മലനിരകൾക്ക് താഴ് വരയിൽ സ്ഥിതി ചെയ്യുന്ന ഈ ദേശം പോ പ്രകൃതി കൊണ്ടും കാലാവസ്ഥകൊണ്ടും സമ്പന്നമാണ്. ബ്രഹ്മഗിരികാടുകളോട് ചേർന്ന് വളപട്ടണം നദിയും അറബിയുടെ പ്രകൃതി ഭംഗിയും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. കാർഷക സമൂഹമായ ഇവിടം പ്രധാനകൃഷികളായ റബർ, കശുവണ്ടി, തെങ്ങ്, അടയ്ക്ക, എന്നീ നാണ്യവിളകളാല്‍ സമ്പന്നമാണ്. 1970ൽ ഒരു ജനതയുടെ കൂട്ടായ പ്രയത്നഫലമായി അറബിയിലെ ആദ്യ വിദ്യാലയം സ്ഥാപിതമായി. അരനൂറ്റാണ്ടിന് ഇപ്പുറവും അറബിയുടെ സാമൂഹിക സാംസ്കാരിക വളർച്ചയിൽ ഈ വിദ്യാലയത്തിന്റെ പങ്കു വലുതാണ്. വികസനത്തിന്റെ പാതയിൽ മുന്നോട്ടു കുതിക്കുന്ന ഇന്നത്തെ അറബിയുടെ ചരിത്ര രീതിയിലൂടെ നടക്കുമ്പോൾ കഠിനാധ്വാനത്താലും, ഐക്യത്താലും, മലമേടുകളെയും കീഴടക്കിയ ഒരു ജനതയുടെ ചരിത്രം നമ്മെ വിസ്മയിപ്പിക്കുന്നതാണ്